വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, March 28, 2012

ഓ. വി . വിജയന്‍ അനുസ്മരണവും 'ആത്മായനങ്ങളുടെ ഖസാക്ക് ' അവാര്‍ഡ് ദാന സമ്മേളനവും


പ്രശസ്ത നിരൂപകന്‍ ശ്രീ. എം. കെ. ഹരികുമാറിന്റെ "ആത്മായനങ്ങളുടെ ഖസാക്ക് "(1984) എന്ന കൃതിയുടെ പേരിലുള്ള 17 -മത് അവാര്‍ഡ് ദാന ചടങ്ങ് ഈ മാസം 30 - നു വൈകിട്ട് 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍ .

പ്രൊഫ. സി . ആര്‍ . ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍വെച്ച് ഡോ. കെ.ജി.പൌലോസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Organised by Creative Movement & Mahatma Library, Tripunithura

1 comment:

  1. ഈ ബ്ളോഗിന്റെ ആമുഖത്തിലെ ഓര്‍മ്മപ്പെടുത്തലിനെ മറന്നല്ല ഇതെഴുതുന്നത്. എഴുതിപ്പോവുകയാണ്.

    സ്വന്തം കൃതിയുടെ പേരില്‍ ഒരവാര്‍ഡ് സ്വയം ഏര്‍പ്പെടുത്തുന്ന സമ്പ്രദായം രസകരമായിരിക്കുന്നു. ഒരു പ്രഖ്യാത നോവലിനെ 'ആത്മരതിപ്രദര്‍ശന'ത്തിന് പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നല്ലാതെ എന്തു മെച്ചമാണ് ശ്രീ ഹരികുമാറിന്റെ കൃതിയ്ക്കുള്ളത്? ആ കൃതിയുടെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താമെങ്കില്‍ മാരാരും മുണ്ടശ്ശേരിയും എംപീ പോളും അപ്പന്‍സാറും രാജകൃഷ്ണന്‍ സാറും ഒക്കെ തങ്ങളുടെ ഓരോ കൃതിയുടെ പേരിലും എത്ര അവാര്‍ഡ് വച്ച് ഏര്‍പ്പെടുത്തണം?!!

    "ഞാനൊരു മഹാസംഭവമാണ് കേട്ടോ" എന്ന് എത്ര നാള്‍ കൊട്ടിഘോഷിച്ചു നടക്കുമോ ആവോ....?!

    ReplyDelete